Actress Case; Details Of Charge Sheet Out <br /> <br />നടിയെ ആക്രമിച്ച കേസില്‍ പൊലീസ് ഇന്നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അങ്കമാലി മജീസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റുപത്രത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ദിലീപിന് നടിയോട് വ്യക്തിവൈരാഗ്യമായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. മഞ്ജു വാര്യരുമായുള്ള ദാമ്പത്യം തകര്‍ത്തത് നടി ആണെന്ന് ദിലീപ് വിശ്വസിച്ചു എന്നാണ് ആരോപണം. ഇത്തരം ഒരു പക ഉണ്ടാകാനുള്ള എട്ട് കാരണങ്ങള്‍ പോലീസ് കുറ്റപത്രത്തില്‍ വിശദീകരിക്കുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. അതുകൊണ്ട് തന്നെ മഞ്ജു വാര്യര്‍ മുഖ്യ സാക്ഷിയാകുന്നത് ദിലീപിന് വലിയ വെല്ലുവിളി ആകും എന്ന് ഉറപ്പാണ്. പ്രതികാരമായിട്ടാണത്രെ നടി ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത്. എന്നാല്‍ ഇത് കോടതിയില്‍ തെളിയിക്കാന്‍ പോലീസിന് എത്രത്തോളം കഴിയും എന്ന ചോദ്യം ബാക്കിയാണ്. തന്നെ മലയാള സിനിമയില്‍ നിന്ന് വിലക്കിയതിന് പിന്നില്‍ പ്രമുഖ നടന്‍ ആണെന്ന് മുമ്പ് നടി തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം ഈ കാരണങ്ങളില്‍ ഉള്‍പ്പെടുന്നുണ്ടോ എന്നതില്‍ വ്യക്തതയില്ല.